ഷാർജ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ യാത്രക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച ടാക്‌സി ഡ്രൈവറെ ഷാർജ പൊലിസ് അറസ്റ്റ് ചെയ്തു. 13, 15 വയസ്സുള്ള പെൺകുട്ടികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കളായ പെൺകുട്ടികൾ തനിച്ച് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. എന്നാൽ രക്ഷിതാക്കളുടെ അറിവോടെയാണ് ഇവർ ടാക്സിയിൽ സഞ്ചരിച്ചത്.
മാതാപിതാക്കളുടെ അറിവോടെയായിരുന്നു പെൺകുട്ടികൾ യാത്ര ചെയ്തത്. എന്നാൽ യാത്രക്കിടെ ഏഷ്യക്കാരനായ ഡ്രൈവർ ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ 13 വയസുള്ള പെൺകുട്ടിയുടെ പിതാവാണ് ആദ്യം പൊലിസിനെ സമീപിച്ചത്.
13 വയസ്സുള്ള മകളും അവളുടെ സുഹൃത്തും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഏഷ്യക്കാരനായ ടാക്സി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടു.
അതേസമയം, പ്രതിയെ ഉടൻ പൊലിസ് പിടികൂടി. ടാക്‌സി ട്രാക്ക് ചെയ്യാനും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാനും കഴിഞ്ഞതായി പൊലിസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പൊലിസ് അറിയിച്ചു. കുട്ടികളെ തനിച്ച് വിടുന്ന രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.
Comments are closed for this post.