ഷാർജ: ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. ഇന്ന് ഉച്ചക്ക് മൂന്നിന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകുന്നത്. അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെടാത്തതിനെ തുടർന്നും കൃത്യമായ മറുപടി പോലും ലഭിക്കാത്തതിനെ തുടർന്നും യാത്രക്കാർ പ്രതിഷേധത്തിലാണ്.
യാത്ര ചെയ്യുന്നതിനായി യാത്രക്കാർ ഉച്ചക്ക് 12 മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു. 154 യാത്രക്കാരാണുള്ളത്. ഓഫിസിൽ ചോദിക്കുമ്പോൾ ഒരു മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമെന്നാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഐ.എക്സ് 412 വിമാനമാണ് വൈകിയത്.
പ്രായമായവരും കുഞ്ഞുങ്ങളും സഹിതം വിമാനത്താവളത്തിൽ മണിക്കൂറുകളായി കാത്തുനിൽക്കുകയാണ്.
Comments are closed for this post.