2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് ഭീതി; ഓഹരിവിപണികളില്‍ കനത്ത തകര്‍ച്ച; സെന്‍സെക്‌സ് 1200 പോയിന്റ് താഴ്ന്നു

മുംബൈ: രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വ്യാപന ഭീഷണി ഓഹരി വിപണിയെയും ബാധിച്ചു.സെന്‍സെക്‌സ് 1200 പോയിന്റും നിഫ്റ്റി 300 പോയിന്റും താഴ്ന്നു. ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തതാണ് വിപണികള്‍ക്ക് തിരിച്ചടിയായത്.

നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.