2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഷാജഹാന്‍ വധക്കേസ്: എട്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ കൊലപാതകത്തിനു ശേഷം മൂന്നു സംഘങ്ങളായി ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

14ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത നവീന്‍, കൊലയാളികള്‍ക്ക് സഹായം നല്‍കിയ സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നേരത്തെ പൊലീസ് പിടിയിലായി. നവീന്‍ മൂന്നാം പ്രതിയും സിദ്ധാര്‍ത്ഥന്‍ അഞ്ചാം പ്രതിയുമാണ്. നവീന്‍ ഷാജഹാനെ നേരിട്ട് വെട്ടിയയാളാണെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.