2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശൈഖുനാ പി കെ പി ഉസ്താദ് സ്മാരക അവാർഡ് നൽകി

ശൈഖുനാ പി കെ പി ഉസ്താദ് സ്മാരക അവാർഡ് നൽകി

കണ്ണൂര്‍.: ദീനീ പ്രബോധന മേഖലയില്‍ സ്തുത്യര്‍ഹമായസേവനം ചെയ്യുന്നവര്‍ക്ക് അജ്മാന്‍ കണ്ണൂര്‍ ജില്ല എസ് കെ എസ് എസ് എഫ് നല്‍കുന്ന ശൈഖുനാ പി കെ പി ഉസ്താദ് സ്മാരക അവാര്‍ഡ് കണ്ണൂര്‍ ജില്ല എസ് കെ എസ് എസ് എഫ് പ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്ത്തുംകടവിന് പാപ്പിനിശേരിയില്‍ വെച്ച് നടന്ന പി കെ പി ഉസ്താദ് ഉറൂസ് സമാപന വേദിയില്‍ വെച്ച് സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കി. ചടങ്ങില്‍ സമസ്ത ട്രെഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. എ കെ അബ്ദുല്‍ ബാഖി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് സഫ്‌വാന്‍ തങ്ങള്‍,ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍,മാണിയൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി,മുഹമ്മദ് ശരീഫ് ബാഖവി, ബി യൂസുഫ് ബാഖവി മൊറയൂര്‍, യൂസുഫ് ബാഖവി കല്ലയ്ക്കല്‍, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സമദ് മുട്ടം, അബ്ദുറഷീദ് ബാഖവി ഷാര്‍ജ,അനസ് അസ് അദി,സയ്യിദ് ജാബിര്‍ തങ്ങള്‍ അബുദാബി,മുഹിബ്ബ് പാപ്പിനിശേരി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ഫൈസി, തുടങ്ങിയ പണ്ഡിതന്മാരും സാദാതീങ്ങളും നേതാക്കളും സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം മുതലാണ് അജ്മാന്‍ എസ് കെ എസ് എസ് എഫ് അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. പ്രഥമ അവാര്‍ഡിന് യു എ ഇ നാഷണല്‍ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങളാണ് അര്‍ഹനായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.