2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശൈഖുനാ പി കെ പി ഉസ്താദ് സ്മാരക അവാർഡ് നൽകി

കണ്ണൂർ.: ദീനീ പ്രബോധന മേഖലയിൽ സ്തുത്യർഹമായസേവനം ചെയ്യുന്നവർക്ക് അജ്‌മാൻ കണ്ണൂർ ജില്ല എസ് കെ എസ് എസ് എഫ് നൽകുന്ന ശൈഖുനാ പി കെ പി ഉസ്താദ് സ്മാരക അവാർഡ് കണ്ണൂർ ജില്ലഎസ് കെ എസ് എസ് എഫ് പ്രസിഡന്റ്‌ അസ്‌ലം അസ്ഹരി പൊയ്ത്തുംകടവിന് പാപ്പിനിശേരിയിൽ വെച്ച് നടന്ന പി കെ പി ഉസ്താദ് ഉറൂസ് സമാപന വേദിയിൽ വെച്ച് സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാർ നൽകി ചടങ്ങിൽ സമസ്ത ട്രെഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ അധ്യക്ഷനായി എ കെ അബ്ദുൽ ബാഖി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങൾ, പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ, സയ്യിദ് സഫ്‌വാൻ തങ്ങൾ,ഇ കെ അബൂബക്കർ മുസ്‌ലിയാർ,മാണിയൂർ അബ്ദുൽ റഹ്‌മാൻ ഫൈസി,മുഹമ്മദ്‌ ശരീഫ് ബാഖവി, ബി യൂസുഫ് ബാഖവി മൊറയൂർ, യൂസുഫ് ബാഖവി കല്ലയ്ക്കൽ, ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സമദ് മുട്ടം, അനസ് അസ് അദി,സയ്യിദ് ജാബിർ തങ്ങൾ അബുദാബി,മുഹിബ്ബ് പാപ്പിനിശേരി, സയ്യിദ് അബ്ദുൽ ഖാദർ ഫൈസി, തുടങ്ങിയ പണ്ഡിതന്മാരും സാദാതീങ്ങളും നേതാക്കളും സംബന്ധിച്ചു കഴിഞ്ഞ വർഷം മുതലാണ് അജ്‌മാൻ എസ് കെ എസ് എസ് എഫ് അവാർഡ് നൽകാൻ തുടങ്ങിയത് പ്രഥമ അവാർഡിന് യു എ ഇ നാഷണൽ എസ് കെ എസ് എസ് എഫ് പ്രസിഡന്റ്‌ സയ്യിദ് ഷുഹൈബ് തങ്ങളാണ് അർഹനായത്.

condent highlights:shaikhuna pkp memorial award


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.