ദുബൈ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം അനുശോചനം രേഖപ്പെടുത്തി. സ്വന്തം രാജ്യത്തിന്റെയും ജനങ്ങളുടെയും നന്‍മകള്‍ ലോകത്തിന് കാഴ്ചവെച്ച ആഗോളവ്യക്തിത്വമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ശൈഖ് മുഹമ്മദ് മക്തും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആധുനികകാലത്തെ അതുല്യ വ്യക്തിയായിരുന്നു അവരെന്നും ദുബൈ ഭരണാധികാരി പറഞ്ഞു.
Comments are closed for this post.