പുതുപ്പള്ളി: മണർകാട് ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ഒരു കാര്യവുമില്ലാതെ സിപിഎം പ്രകോപനം ഉണ്ടാക്കുകയാണ്. വോട്ടിന്റെ എണ്ണ കുറവ് ഗുണ്ടകളുടെ എണ്ണം കൂടുതൽ കൊണ്ട് മറികടക്കാമെന്നാണ് അവർ വിചാരിക്കുന്നത്. അത് നടക്കില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
യാതൊരു പ്രകോപനവും ഉണ്ടാകാതെ ജനങ്ങളെ മർദ്ദിക്കാൻ നോക്കുക, വീടിന് കല്ലെറിയുക. എന്താണ് നടക്കുന്നത് – ഷാഫി പറമ്പിൽ ചോദിച്ചു. സി.പി.എമ്മിന് കനത്ത തോൽവിയാണ് ഉണ്ടായത്. അതിന്റെ ജാള്യത മറക്കാനാണ് ഗുണ്ടായിസം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെയാണ് മണർകാട് സംഘർഷം ഉണ്ടായത്. ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷം നടന്നത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. അക്രമത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൊലിസ് ലാത്തിവീശി. പ്രവർത്തകർ ഇതുവരെയും പിരിഞ്ഞു പോയിട്ടില്ല. സംഘർഷ സാധ്യത തുടരുകയാണ്.
സംഘർഷത്തിൽ ഇരുവിഭാഗക്കാർക്കും പരിക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകർ ഇപ്പോഴും ചേരി തിരിഞ്ഞ് നിൽക്കുകയാണ്. സംഘർഷ സാധ്യത കുറഞ്ഞിട്ടില്ല. കോട്ടയം എസ്.പി സ്ഥലത്തെത്തി പാർട്ടി നേതാക്കളെ കണ്ട് അനുനയ ശ്രമം നടത്തുകയാണ്.
Comments are closed for this post.