കോഴിക്കോട്: ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഷെജിന്റെയു ജോയ്‌സ്‌നയുടെയും വിവാഹത്തെതുടര്‍ന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസ് നടത്തിയ വിവാദ ലൗജിഹാദ് പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍. സി.പി.എം സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണ്. പാര്‍ട്ടിയെ അറിയിച്ചുള്ള വിവാഹം മതസൗഹാര്‍ദവും അല്ലാത്തവ ലൗജിഹാദും ആണെന്ന് പറയുന്ന നയം സി.പി.എം വിശദീകരിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അത് നാക്കുപിഴ അല്ല, പ്രത്യയശാസ്ത്ര പിഴയാണ്.
Comments are closed for this post.