കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം അതീവ ഗുരുതമായ വിഷയമെന്ന് ഹൈക്കോടതി. എന്നാല്‍ കേസില്‍ പ്രതിയായ എസ്.എഫ് ഐ നേതാവ് വിശാകിനെ വരുന്ന 20ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിശാഖിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് ഡയറി പരിശോധിച്ചശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോടതി വിധി പറയുക.
അതേ സമയം ആള്‍മാറാട്ടത്തിന് ഉത്തരവാദി താനല്ല കോളജ് പ്രിന്‍സിപ്പലാണെന്നാണ് വിശാഖ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. യു.യു.സി സ്ഥാനത്തേക്ക്് തന്റെ പേരടങ്ങിയ ലിസ്റ്റുകളും മറ്റു രേഖകളും യൂണിവേഴ്‌സിറ്റിയിലേക്ക് പോയത് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്നാണ്. അതിന് താനല്ല ഉത്തരവാദിയെന്നും വിശാഖ് വാദിക്കുന്നു.
എന്നാല്‍ പ്രിന്‍സപ്പല്‍ ആണോ ആള്‍മാറാട്ടം നടത്തിയതെന്ന് ഹൈക്കോടതി തിരിച്ചു ചോദിച്ചു.
Comments are closed for this post.