2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

എസ്.എഫ്.ഐ കുട്ടികളോട് പരിഭവമില്ല, ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നു, അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: തന്റെ ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നു പറഞ്ഞ രാഹുല്‍ കുട്ടികളാണ് ആക്രമിച്ചതെന്നും അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായാണ് പെരുമാറിയത്. അവരോട് വിരോധമില്ല. സംഭവം നിര്‍ഭാഗ്യകരമാണ്. ഓഫിസ് വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ബി.ജെ.പിയും ആര്‍.എസ്.എസും വിദ്വേഷത്തിന്റെ സാഹചര്യം ഉണ്ടാക്കി. നുപൂര്‍ ശര്‍മയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച വയനാട്ടിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ത്രിദിന സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. രാവിലെ 8.35 ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കെ.സുധാകരന്‍, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
ഉച്ചയോടെ മാനന്തവാടിയിലെത്തിയ രാഹുല്‍ മാനന്തവാടി ഒണ്ടയങ്ങാടി പള്ളി പാരീഷ് ഹാളില്‍ ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിങ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ബഹുജന സംഗമം അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.