2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്‌ഐ

കണ്ണൂര്‍: പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്‌ഐ പ്രതിഷേധം. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്‌ഐ കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്ന് എസ്എഫ്‌ഐ.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെയെന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവര്‍ക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്.

   

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്.

പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്‌ഐ


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.