2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികള്‍; അങ്ങോട്ടില്ല: മന്ത്രി സുധാകരന്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി.സുധാകരന്‍. കായംകുളത്തേക്കു മാറില്ലെന്നും അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ ആളുകള്‍ വരുന്നതില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണ്. അങ്ങോട്ടില്ല. 2001ല്‍ തന്നെ തോല്‍പിച്ചത് കാലുവാരിയാണ്. കായംകുളത്തേക്ക് തല്ലിക്കൊന്നാല്‍ പോകുമോ. കാലുവാരുന്ന സ്ഥലത്തേക്ക്. അവര് കാലേലോട്ടാ നോക്കുന്നേ.
മുഖത്ത് നോക്കൂല്ല. ഇലക്ഷനില്‍ തന്നെ ഒരു കാര്യവുമില്ലാതെയല്ലേ കാലുവാരി തോല്‍പിച്ചത്. അവിടെ ആ സംസ്‌കാരമൊന്നും ഇപ്പോഴും മാറിയിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.