ഹൈദരാബാദ്: ആഢംബര കാറില്‍ നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അക്രമികളെല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരാള്‍ എം.എല്‍.എയുടെ മകനാണെന്നും റിപ്പോര്‍ട്ടുണ്ട്.
ണന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂണ്‍ ഒന്നിനാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഐപിസി സെക്ഷന്‍ 376 കൂടി കേസില്‍ ചേര്‍ത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ മെഴ്‌സിഡസ് ബെന്‍സ് കാറില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
Comments are closed for this post.