ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് പോക്‌സോ നിയമം ഉള്‍പ്പെടെ രണ്ട് കേസെടുത്തു. ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) മേധാവിയും ബി.ജെ.പി എം.പിയുമാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ്.
ഡല്‍ഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, വെള്ളിയാഴ്ച തന്നെ കേസെടുക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ സമരം തുടരുന്നതിനിടെയാണ് നടപടി.
Comments are closed for this post.