2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ.എസ്.ആര്‍.ടി.സിയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; പൊലിസുകാരന്‍ അറസ്റ്റില്‍

കെ.എസ്.ആര്‍.ടി.സിയില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; പൊലിസുകാരന്‍ അറസ്റ്റില്‍

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലിസുകാരന്‍ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം പൊന്‍കുന്നം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെയായിരുന്നു സംഭവം. ഒപ്പം യാത്ര ചെയ്ത പൊലിസുകാരന്റെ ശല്യം സഹിക്കവയ്യാതെ യുവതി യാത്രാമധ്യേ മറ്റൊരു ബസ് സ്‌റ്റോപ്പിലിറങ്ങി ബസ് മാറി കയറുകയായിരുന്നു. എന്നാല്‍ പിന്തുടര്‍ന്നത്തെത്തിയ പ്രതി യുവതി കയറിയ ബസില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഫോണില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും വിവരമറിയിക്കുകയായിരുന്നു.

   

പിന്നീട് ഇരുവരുമെത്തി പൊന്‍കുന്നം സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് എത്തിയപ്പോഴാണ് പ്രതി ഒരു പൊലിസുകാരനാണെന്ന വിവരം അറിഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.