പത്തനംതിട്ട: സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അടൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെയാണ് 17 കാരനുനേരെ മധ്യവയസ്‌കന്‍ അതിക്രമം കാണിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവത്തില്‍ കൊടുമണ്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
സ്വകാര്യ ബസ്സിലെ പിന്‍സീറ്റ് യാത്രക്കാരനായിരുന്നു 17 കാരന്‍. മധ്യവയസ്‌കന്റെ അതിക്രമങ്ങള്‍ കുട്ടി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബഹളംവെക്കുകയും ബസ് പൊലിസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മധ്യവയസ്‌കന്‍ ഇതിനിടെ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
Comments are closed for this post.