2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കടുത്ത സാമ്പത്തിക പ്രതിസന്ധി; പ്രജകളോട് മുണ്ടുമുറുക്കാന്‍പറഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധി; പ്രജകളോട് മുണ്ടുമുറുക്കാന്‍ പറഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധി; പ്രജകളോട് മുണ്ടുമുറുക്കാന്‍പറഞ്ഞ് മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്ക്

 

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സമയവും വിദേശയാത്രക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍. ലോകകേരളസഭാ മേഖലാ സമ്മേളനത്തിനായി മറ്റെന്നാള്‍ രാവിലെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള വിദേശ യാത്ര ധൂര്‍ത്താണെന്ന ആക്ഷേപം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

അതേ സമയം യാത്രതിരിക്കും മുമ്പ് വിളിച്ച ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ ധനവകുപ്പിനെ വിമര്‍ശിക്കാനും മുഖ്യമന്ത്രി മറന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെലവു ചുരുക്കി മുന്നോട്ട് പോകാതെ വഴിയില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം വകുപ്പുകള്‍ക്ക് നല്‍കിയത്. പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

പ്രതിസന്ധി കാലത്ത് പണം ചെലവഴിക്കുന്നതാണ് കലയെന്നും മുഖ്യമന്ത്രി ധനവകുപ്പിനെ ഓര്‍മിപ്പിച്ചു. പണമില്ലാത്തതിന്റെ പേരില്‍ ക്ഷേമ പെന്‍ഷന്‍ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുടങ്ങരുതെന്നും മുന്‍ഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ധനവകുപ്പ് സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിധം മുന്‍ഗണന നിശ്ചയിച്ച് മുന്നോട്ട് പോകാനാണ് ധനവകുപ്പിനുള്ള നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷം പൊതുവിപണയില്‍ നിന്ന് എടുക്കാവുന്ന വായ്പ പകുതിയോളം വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുവരെ തയ്യാറാട്ടില്ല. കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും മറുപടിയില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.