മലപ്പുറം: തിരൂരങ്ങാടിക്കടുത്ത കക്കാട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളയാള്‍ സ്ത്രീയാണ്. ഇന്നുരാവിലെയായിരുന്നു ദേശീയ പാതയില്‍ അപകടമുണ്ടായത്. തൃശ്ശൂര്‍ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.
ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉള്‍പ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. ബസിന്റെ ചില്ലുഗ്ലാസ് തകര്‍ന്നാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed for this post.