2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് വധശിക്ഷ

തൊടുപുഴ: ഇടുക്കി ആനച്ചാല്‍ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവ് ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറമ്പില്‍ സുനില്‍കുമാറിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താനും പ്രതി ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.