2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം, വീടുകള്‍ ഒഴുകിപ്പോയി

ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം, വീടുകള്‍ ഒഴുകിപ്പോയി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനിലെ മാലിംഗ് ഗ്രാമത്തിലാണ് സംഭവം. ആറുപേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പറഞ്ഞു.

‘സോളന്‍ ജില്ലയിലെ ധാവ്‌ല സബ്തഹ്‌സിലിലെ വില്ലേജ് ജാഡോണില്‍ നടന്ന മേഘവിസ്‌ഫോടനത്തില്‍ 7 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് കേട്ടപ്പോള്‍ തകര്‍ന്നുപോയി. കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു. ‘ മുഖ്യമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു.

   

മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.