2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദുര്‍മന്ത്രവാദം നടത്തി കബളിപ്പിക്കാന്‍ ശ്രമം;യു.എ.ഇയില്‍ 7 പേര്‍ക്ക് 50,000 ദിര്‍ഹം പിഴയും തടവും

യുഎഇ: യുഎഇയില്‍ ദുര്‍മന്ത്രവാദം നടത്തുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത ഏഴ് പേര്‍ക്ക് 50,000 ദിര്‍ഹം പിഴയും ആറ് മാസം തടവും വിധിച്ചു. ദുര്‍മന്ത്രവാദത്തിന് ഇരയായതായി ഒരാള്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച 7 പേരെയും പിടി കൂടിയത്. ആളുകളെ സുഖപ്പെടുത്താന്‍ കഴിയുന്ന 400 വര്‍ഷത്തിലേറെയുള്ള ഒരു ജിന്ന് തങ്ങള്‍ക്കുണ്ടെന്നാണ് പ്രതികള്‍ ഇരകളോട് പറഞ്ഞിരുന്നത്.

മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വെക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴുപേരെയും കോടതിയില്‍ ഹാജരാക്കിയത്. ഇവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ജുഡീഷ്യല്‍ ഫീസിന് പുറമെ 50,000 ദിര്‍ഹം പിഴ അടക്കാനും വിധിച്ചിട്ടുണ്ട്.

Content Highlights:seven people arrested in uae practicing black magic


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.