2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ ഔചിത്യബോധമില്ലാത്ത ഭരണം: പി. അബ്ദുൽ ഹമീദ് എംഎൽഎ

മലപ്പുറം : ലൗഡ് സ്പീക്കറിൽ നിന്നായാൽ പോലും എതിർശബ്ദങ്ങളെ അസ്വസ്ഥതയോടും ഭീതിയോടും അധികാര ധാർഷ്ട്യത്തോടും കൂടി നോക്കിക്കാണുന്ന സംസ്ഥാനത്തെ ഇടതു മുന്നണി സർക്കാർ, ധനപ്രതിസന്ധിയുടെ പേരുപറഞ്ഞ് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോഴും ധൂർത്തും ആഢംബരവും അരങ്ങു തകർക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എംഎൽഎ പ്രസ്താവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്.

തൊട്ടതെല്ലാം പിഴക്കുന്ന കേരള ഭരണത്തിൽ വിലക്കയറ്റവും തലതിരിഞ്ഞ മദ്യനയവും തുടങ്ങി പിണറായി സർക്കാറിന്റെ ഔചിത്യബോധമില്ലാത്ത തുടർഭരണകാലം ജനങ്ങൾക്ക് മടുത്തു കഴിഞ്ഞുവെന്നും, സമരത്തിൽ ഉയർത്തിപ്പിടിച്ച വിഷയങ്ങൾ നിയസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഇ.യു ജില്ലാ പ്രസിഡൻ്റ് വി.പി സമീർ അധ്യക്ഷനായി. പി ഉബൈദുള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാം എന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ അവരെ പണയപ്പണ്ടമാക്കി കേന്ദ്രത്തിൽ നിന്നും കടമെടുത്തത് അപഹാസ്യമാണെണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ആറ് ഗഡു കുടിശിക ക്ഷാമബത്ത അനുവദിക്കുക, തടഞ്ഞു വെച്ച ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കവർന്നെടുത്ത ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള മാർച്ചിനു ശേഷം കലക്ടറേറ്റ് പടിക്കൽ ധർണയും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, സെറ്റ്കോ ജനറൽ കൺവീനർ എം.എ മുഹമ്മദാലി സമരസന്ദേശം നൽകി.

മുൻ പ്രസിഡൻ്റ് എ.എം അബൂബക്കർ, സംസ്ഥാന ഭാരവാഹികളായ കെ അബ്ദുൽ ബഷീർ, ഹമീദ് കുന്നുമ്മൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ലക്ഷ്മണൻ, അഹമ്മദ് എൻ, കെ . മാട്ടി മുഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് എ കെ, ട്രഷറർ സലിം ആലിക്കൽ, ഷരീഫ് സി,സാജിദ പാലേമ്പടിയൻ തുടങ്ങിയവർ പ്രസംഗിച്ചു.

അബ്ദുറഹിമാൻ മുണ്ടോടൻ, ജലീൽ അച്ചിപ്ര, പി ചേക്കുട്ടി, നാസർ പൂവത്തി, ടി.പി ശശികുമാർ, സാദിഖലി വെളില, മുംതാസ് .ടി വി, ഗഫൂർ പഴമള്ളൂർ, ഫൈറൂസ് വടക്കേമണ്ണ, ഷരീഫ് കാടേരി, നാഫിഹ് സി.പി, ആബിദ്, അഹമ്മദ്, അനിൽകുമാർ വള്ളിക്കുന്ന്, റിയാസ് വണ്ടൂർ, ഹമീദ് എം, ഹാഷിം കെ .പി, നാസർ ആനക്കയം നേതൃത്വം നൽകി.

Content Highlights:seu against kerala administration


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.