2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സെറ്റും, സ്ലെറ്റും യോഗ്യതയല്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സെറ്റും, സ്ലെറ്റും യോഗ്യതയല്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്തെ കോളജ് അസി. പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി അംഗീകൃത സെറ്റും, സ്ലെറ്റും കൂടി അടിസ്ഖാന യോഗ്യതയായി അംഗീകരിച്ച വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. കേരളത്തില്‍ നിലവിലില്ലാത്ത ഈ രണ്ട് പരീക്ഷകളിലെ വിജയം യോഗ്യതയായി കണക്കാക്കുന്നത് മറ്റെന്തോ സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും നിലവാരത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

2018ലെ യു.ജി.സി നിയമഭേദഗതി അനുസരിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കേരളത്തിലെ സെറ്റ് പരീക്ഷ യു.ജി.സി അംഗീകൃതമല്ല. സ്ലെറ്റ് പരീക്ഷ ഒരു വര്‍ഷം മാത്രമാണ് നടന്നിട്ടുള്ളത്. നിലവില്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് പരീക്ഷകള്‍ നടക്കുന്നത്. ഉത്തരവിന്റെ ഗുണം ലഭിക്കുന്നതും അവിടങ്ങളില്‍ നിന്ന് ഉള്ളവര്‍ക്ക് മാത്രമായിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പിന്‍വലിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.