കൊച്ചി: മനോരമ ന്യൂസ് അഭിപ്രായ സര്‍വേയില്‍ എറണാകുളം ജില്ലയില്‍ യു.ഡി.എഫിന് മേല്‍ക്കൈ. ആകെയുള്ള 14 മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ് വിജയിക്കും. ആറിടത്തുമാത്രമാണ് എല്‍.ഡി.എഫിന് വിജയം പ്രവചിക്കുന്നത്. അതേ സമയം കളശ്ശേരി മണ്ഡലം യു.ഡി.എഫിന് നഷ്ടമാകുമെന്ന് പ്രവചിക്കുന്ന സര്‍വേ ആലുവയില്‍ യു.ഡി.എഫ് ആധിപത്യം ഉറപ്പിക്കുമെന്നു വ്യക്തമാക്കുന്നു. സിറ്റിങ് എം.എല്‍.എ അന്‍വര്‍ സാദത്തിന് സാമാന്യം ലീഡുണ്ടാകുമെന്ന് സര്‍വേ പറയുന്നു. എന്നാല്‍ കളമശ്ശേരിയില്‍ എല്‍.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്നുമാണ് സൂചന. അതേ സമയം തൃപ്പുണിത്തുറ എം.സ്വരാജിലൂടെ എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നും സര്‍വേ ഫലം.
അങ്കമാലിയിലും കടുത്ത മല്‍സരമാണ്. എന്നാല്‍ യു.ഡി.എഫിന് നേരിയ മേല്‍ക്കൈ നല്‍കും. യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ 5.20ശതമാനം ലീഡുണ്ട് ഇവിടെ.
പെരുമ്പാവൂരിലും കടുത്ത മല്‍സരമാണ്. എല്‍ദോസ് കുന്നപ്പള്ളി വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കും. യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ 3.80 ശതമാനമാണ് ലീഡ്.
പറവൂരില്‍ കനത്തമല്‍സരമെന്ന് സൂചന നല്‍കുന്നുവെങ്കിലും യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തും. യു.ഡി.എഫിന് 3.5 ശതമാനം ലീഡിന്റെ മേല്‍ക്കൈ എന്ന് സര്‍വേ പ്രവചിക്കുന്നു.
അതേ സമയം ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളിലും യു.ഡി.എഫ് മികവുകാട്ടും. ഒന്‍പതില്‍ നാലിടത്താണ് യു.ഡി.എഫ് വിജയിക്കുക. അഞ്ചിടത്ത് എല്‍.ഡി.എഫ് വിജയിക്കുമ്പോള്‍ പ്രധാന മണ്ഡലമായ ആലപ്പുഴയില്‍ എല്‍.ഡി.എഫിന് തോല്‍വിയാണ് സര്‍വേ പ്രവചിക്കുന്നത്. മന്ത്രി തോമസ് ഐസകിന്റെ അഭാവവും സ്ഥാനാര്‍ഥിനിര്‍ണയവുമാണ് മണ്ഡലം നഷ്ടപ്പെടാന്‍ കാരണം. അതേ സമയം കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയെടുത്ത അരൂര്‍ ഇത്തവണ എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ പറയുന്നു.
Comments are closed for this post.