കുവൈത്ത്: ആരോഗ്യ മന്ത്രാലയം, ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പെർമിറ്റുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തി. സാൽമിയയിലെ ഒരു സൗന്ദര്യവർദ്ധക വസ്തുക്കളുടെ ബേസ്‌മെന്റ് സ്റ്റോർ സംഭരണ കേന്ദ്രത്തിൽ അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അൽ-അൻബ ദിനപത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നു.
1,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റോറേജിൽ, വാണിജ്യ മന്ത്രാലയത്തിന്റെയും കുവൈറ്റ് അഗ്നിശമന സേനയുടെയും പെർമിറ്റുകൾ വാങ്ങാതെ പ്രവർത്തിക്കുകയായിരുന്നു. കൂടാതെ, സൗന്ദര്യവർദ്ധക വസ്തുക്കളുടെ സൂക്ഷിക്കേണ്ട സംഭരണ മാനദണ്ഡങ്ങൾ വ്യവസ്ഥകൾ പാലിച്ചില്ല, കാലഹരണപ്പെട്ട വസ്തുക്കൾ, പുതിയ തീയതികളുള്ള കൃത്രിമ ലേബലുകൾ, ആരോഗ്യ മന്ത്രാലയം നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും പ്രാദേശിക ഏജന്റ് നൽകിയ പർച്ചേസ് ഇൻവോയ്സുകളും എന്നിവയും അവിടെ ഉണ്ടായിരുന്നില്ല.
Comments are closed for this post.