എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണ്. പ്രത്യേക കീവേര്‍ഡോ മറ്റോ ഉപയോഗിക്കാതെ സെര്‍ച്ച് ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ വരും ഇത് നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന രീതിയുടെ പ്രശ്‌നമാണ്. എങ്ങനെയാണ് ഗൂഗിള്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് കൃത്യമായി അറിയാമോ?.എന്നാലിതാ ഗൂഗിള്‍ സെര്‍ച്ചിങ് എളുപ്പവും കൂടുതല്‍ കാര്യക്ഷമവുമാക്കാന്‍ 4 വഴികള്‍
സെര്‍ച്ച് ചെയ്യുന്നത് എന്തുമാകട്ടെ വാക്കുകള്‍ക്കൊപ്പം ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കുക. ഉദാഹരണത്തിന് ‘രാഹുല്‍ ഗാന്ധി’ ഇങ്ങനെ സെര്‍ച്ച് ചെയ്താല്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ലഭിക്കും.
സെര്‍ച്ച് ചെയ്യുന്നതില്‍ നിന്ന് ഏതെങ്കിലും പദം ഒഴിവാക്കണമെങ്കില്‍ അതിന് മുന്‍പായി – ചേര്‍ക്കുക.
ഉദാ: കലയും-സാഹിത്യവും
ഇങ്ങനെ ചെയ്യുമ്പോള്‍ കലയെ കുറിച്ച് മാത്രമുള്ള വിവരങ്ങള്‍ കാണാം.
വാക്കുകള്‍ ചേര്‍ത്ത് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.
ഉദാ: ഒപ്പന~തിരുവാതിര
ഉദാ: മലയാളം സിനിമ 1980..2000
Comments are closed for this post.