2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എൻപി അബൂബക്കർ ഹാജി കൊണ്ടോട്ടി പ്രവാസം അവസാനിപ്പിക്കുന്നു

     ജിദ്ദ: ജിദ്ദയിലെ മത സാമൂഹിക ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ നെല്ലിപറമ്പൻ അബൂബക്കർ ഹാജി മൂന്ന് പതിറ്റാണ്ടിൻറെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. പ്രവാസത്തിൻറെ തുടക്കത്തിൽ ബാബ് മക്കയിലെ മലയാളികളുടെ കൂട്ടായ്‌മകളിൽ സജീവമായിരുന്ന അബൂബക്കർ ഹാജി കെഎംസിസി യിലും സജീവമായിരുന്നു. ജിദ്ദയിലെ സമസ്തയുടെ പ്രവാസി സംഘടനയായ ജിദ്ദ ഇസ്ലാമിക് സെന്ററിൻറെ തുടക്കകാരിൽ പ്രധാനിയായ അദ്ദേഹം ജിദ്ദയിൽ പ്രവാസികൾക്കിടയിൽ മഹല്ല് ശാക്തീകരണ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഹജ്ജ് വെൽഫെയർ ഫോറം, വിഖായ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.
നിലവിൽ കനിവ് ജിദ്ദ , ദാറുൽ ഹുദാ ജിദ്ദാ ചാപ്റ്റർ, ജിദ്ദ നമ്പോലം കുന്ന് മഹല്ല് കമ്മറ്റി തുടങ്ങിയ സംഘടനകളിൽ ഭാരവാഹിയായ അദ്ദേഹം സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മറ്റി വൈസ് ചെയർമാനാണ്. സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ കമ്മിറ്റി ദാറുസ്സലാം വില്ലയിൽ നടത്തിയ യാത്രയപ്പ് പരിപാടി സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബൂബക്കർ ദാരിമി ആലമ്പാടി, മുസ്തഫ ബാഖവി ഊരകം, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുജീബ് റഹ്‌മാനി, മുസ്തഫ ഫൈസി ചെറൂര്, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ സംസാരിച്ചു. ജനറൽ സിക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.