2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോഴിക്കോട് കരുവാശേരി ചെങ്ങളം ആണ്ടൂര്‍ എ.സഹദേവന്‍ (72) അന്തരിച്ചു. ഇന്ത്യാവിഷന്‍ ചാനലിന്റെ അസി. എഡിറ്ററായിരുന്ന അദ്ദേഹം ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ വഹിച്ചു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്.

   

1996ലെ പാമ്പന്‍ മാധവന്‍ പുരസ്‌കാരം ലഭിച്ചു. 2010-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ടെലിവിഷന്‍ ചേംബറിന്റെ അവാര്‍ഡും സ്വന്തമാക്കി. കാണാതായ കഥകള്‍ എന്ന ചെറുകഥാ സമാഹാരം രചിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.