
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു.
കുടല് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇയാള്‍. ബി.ജെ.പിയിലേക്ക് ചേരുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.
തന്നെ മുഖ്യമന്ത്രിയാക്കാമെന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാണ് രാജിക്കു കാരണമായി നാരായണ്‍ റാണെ പറയുന്നത്.
2005 ല്‍ ശിവസേനയില്‍ നിന്നു രാജിവച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശിവസേനയില്‍ ശാഖാ പ്രമുഖ് ആയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1999 ലെ ശിവസേനാ- ബി.ജെ.പി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.