കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രാലിറ്റി: തത്വം, പ്രയോഗം, ആഘാതം എന്ന വിഷയത്തില്‍ എസ്.കെ.ജെ.ക്യു ഖുത്വബാ സെമിനാറിന് തുടക്കമായി. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പാഠ്യപദ്ധതി കരട് രേഖയിലെ ലിംഗസമത്വം ഒഴിവാക്കുമെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ അത് മാത്രമല്ല കരടിലേയും പഞ്ചായത്തുകള്‍ മുഖേന കുടുംബശ്രീ നടത്തുന്ന പഠന സഹായിലേയും സകല അധാര്‍മ്മികതയും തിരുത്തണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ അപകടങ്ങളെ കുറിച്ച് ഖതീബുമാര്‍ മഹല്ലുകളില്‍ എല്ലാ നിവാസികളേയും ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്തണമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
നാസര്‍ ഫൈസി കൂടത്തായി ആമുഖ പ്രഭാഷണം നടത്തി. കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാരാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്.
Comments are closed for this post.