ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ നീന്താനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് സംഭവം. പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാനായി വെള്ളക്കെട്ടിലേക്ക് ചാടിയെങ്കിലും കുട്ടികളുടെ ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില കവിഞ്ഞതിനാല്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.
Comments are closed for this post.