കോട്ടയം: പൂവന്‍തുരുത്തില്‍ റബ്ബര്‍ ഫാക്ടറിക്കുള്ളിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു. ളാക്കാട്ടൂര്‍ സ്വദേശി ജോസ്(55) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതി ഫാക്ടറിയില്‍ കയറണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. ഇത് ജോസ് തടഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി കമ്പിവടികൊണ്ട് ജോസിനെ തലയ്ക്കടിക്കുകയായിരുന്നു.
ജോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
Comments are closed for this post.