2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

750 കോടി രൂപയ്ക്ക് എസ്കോർട്ട് പോകുന്നതിനിടെ സുരക്ഷാ വീഴ്‌ച; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ

750 കോടി രൂപയ്ക്ക് എസ്കോർട്ട് പോകുന്നതിനിടെ സുരക്ഷാ വീഴ്‌ച; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബാങ്കിൽ നിന്നുള്ള പണത്തിന് എസ്കോർട്ട് പോകുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയ അസിസ്റ്റന്റ് കമ്മീഷണറെ സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. യൂണിയൻ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറൻസി ചെസ്റ്റിൽ നിന്ന്‌ ഹൈദരാബാദിലെ നരായൺഗുഡ കറൻസി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെയാണ് സുരക്ഷാ വീഴ്‌ച വരുത്തിയത്.

കഴിഞ്ഞവർഷം ഒക്ടോബർ 16നാണ് സംഭവം. കോഴിക്കോട് മാങ്കാവ് കറൻസി ചെസ്റ്റിൽ നിന്ന്‌ ഹൈദരാബാദിലെ നരായൺഗുഡ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്ന വാഹനത്തിന്റെ പൊലിസ് ബന്തവസ്സ് പാർട്ടിയുടെ കമാൻഡറായിരുന്നു ശ്രീജിത്ത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം പ്രകാരം എസ്കോർട്ട് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണം.

എന്നാൽ, പണവുമായി പോയ ട്രക്കുകൾക്ക് യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ.സി.പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റൾ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹൈദരാബാദിലേക്കുള്ള വഴി വിജനവും മാവോവാദികളുടെ സാന്നിധ്യമുള്ള പ്രദേശവുമായതിനാൽ എസ്കോർട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണമെന്നും രാത്രി സമയത്ത് യാത്രചെയ്യാൻ പാടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.