2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്തിൽ സുരക്ഷ പരിശോധന കർശനമായി തുടരുന്നു

മുനീർ പെരുമുഖം

Security checks remain tight in Kuwait

കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭിക്ഷാടകർ ഉൾപ്പെടെ 595 താമസ നിയമ ലംഘകർ പിടിയിലായി. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ ശുവൈഖ്, അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്‌ബൂല, മംഗഫ് മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. പിടിയിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയിൽ, 25 വർഷങ്ങൾക്ക് മുമ്പ് താമസ രേഖ കാലാവധി അവസാനിച്ച ഈജിപ്ഷ്യൻ പ്രവാസിയെ മുതൽ കാർഷിക മേഖലയിൽ നിന്ന് പിടികൂടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.