2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘മതേതരത്വം ഇന്ത്യയുടെ മതം’ കെ.ഐ.സി – രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു.

‘Secularism is the religion of India’ organized by KIC – Rashtra Raksha Sangamam

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മതേതരത്വം ഇന്ത്യയുടെ മതം’ രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് (2023 ആഗസ്റ്റ് 11 വെള്ളി 4:30 PM) അബ്ബാസിയ റിഥം ഓഡിറ്റോറിയം ത്തിൽ വെച്ച് നടന്ന സംഗമത്തിൽ സെക്രട്ടറി അബ്ദുൽ ഹകീം വാണിയന്നൂർ പ്രാർത്ഥന നിർവഹിച്ചു.കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിക്കുകയും രാഷ്ട്ര രക്ഷ സംഗമത്തിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. മുഴുവൻ പ്രവർത്തകർ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി സംഗമം ഉദ്ഘാടനം നിർവഹിക്കുകയും കെ.ഐ.സി സർഗലയ വിംഗ് കൺവീനർ ഇസ്മാഈൽ വള്ളിയോത്ത് പ്രമേയ പ്രഭാഷണം നിർവഹിച്ചു. രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും അതിവേഗം വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് മതേതരത്വം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ച ന്യുനപക്ഷ സമൂഹത്തെ മുഖ്യധാരയിൽ നിന്നും പുറംതള്ളാനുള്ള ഭരണകൂട ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സെക്രട്ടറി ഹുസ്സൻ കുട്ടി നീരാണി നന്ദി അറിയിക്കുകയും കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ് മറ്റു കേന്ദ്ര -മേഖലാ നേതാക്കൾ പരിപാടികൾ ഏകോപിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.