ത്വാഇഫ്: ഇന്ത്യാ മഹാരാജ്യത്ത് മതേതരത്വം നില നിൽക്കാൻ മതേതര കക്ഷികൾ ഒന്നിക്കേണ്ട സമയമായെന്ന് ത്വായിഫ് സമസ്ത ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമം അഭിപ്രായപ്പെട്ടു. മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന തലക്കെട്ടിൽ ത്വായിഫ് സമസ്ത ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന സംഗമം ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു.
ശരീഫ് ഫൈസി കരുവാരക്കുണ്ട് അധ്യക്ഷനായിരുന്നു. ഒ എം എസ് തങ്ങൾ മേലാറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. ത്വാഇഫിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരായ മുഹമ്മദ് സാലിഹ് (കെ എം സി സി), ഇക്ബാൽ പെരിന്തൽമണ്ണ (നവോദയ ), സഫീർ (ഒ ഐ സി സി) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സുപ്രഭാതം പത്താം വാർഷിക കാംമ്പയിന്റെ തായിഫ് സെൻട്രൽ തല ഉദ്ഘാടനം ഹമീദ് പെരുവള്ളൂരിന് നൽകി ഒ എം എസ് തങ്ങൾ നിർവഹിച്ചു. സൈദലവി ഫൈസി ഒ എം എസ് തങ്ങളെയും ബഷീർ താനൂർ മുസ്തഫ ഹുദവിയെയും ഷാളണിയിച്ച് ആദരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് റഹ്മാനി പെരിന്തൽമണ്ണ സ്വാഗതവും ഓർഗാനൈസിങ് സെക്രട്ടറി അഷ്‌റഫ് താനാളൂർ നന്ദിയും പറഞ്ഞു.
Comments are closed for this post.