തിരുവനന്തപുരം: കേരളത്തിന് റെയില്‍വെ അനുവദിച്ച രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി. കൊച്ചുവേളി റെയില്‍വെ സ്‌റ്റേഷനില്‍ പുലര്‍ച്ചെ 4.30നാണ് ട്രെയ്ന്‍ എത്തിയത്. ഞായറാഴ്ചയാണ് ഉദ്ഘാടന സര്‍വീസ്.ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന്‍ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്.
ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ!ഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഓടുക.രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
Content Highlights:second vande bharat express arrived in trivandrum
Comments are closed for this post.