മസ്‌ക്കറ്റ്: ഒമാനില്‍ രാജ്യത്തിന്റെ കാര്‍ഷിക വ്യവസ്ഥക്ക് കനത്ത ഭീഷണിയുയര്‍ത്തി സൈര്യ വിഹാരം നടത്തുകയാണ് കാക്കകളും മൈനകളും. രാജ്യത്തിന്റെ പരിസ്ഥിതക്കും കാര്‍ഷിക വിളകള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇവയെ തുരത്താനുളള രണ്ടാം ഘട്ട ക്യാമ്പയിന്‍ ദോഫാര്‍ ഗവര്‍ണേറ്റില്‍ തിങ്കളാഴ്ച ആരംഭിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അറുപതിനായിരത്തോളം മൈനകളേയും നാല്‍പതിനായിരത്തിലേറെ കാക്കകളെയും രാജ്യത്ത് നിന്നും തുരത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെ സദ, 1015 വരെ മിര്‍ബാത്ത്, 1728 വരെ താഖ എന്നീ പ്രദേശങ്ങളിലാണ് പക്ഷികളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുക. രണ്ടാം ഘട്ട ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 26 വരെ സലാലയില്‍ നടക്കും. വരും മാസങ്ങളില്‍ മസ്‌കറ്റ്, വടക്കന്‍ ബാത്തിന എന്നിങ്ങനെ മറ്റ് ഗവര്‍ണറേറ്റുകളിലും അധിനിവേശ പക്ഷികളെ തുരത്താനുള്ള നടപടികള്‍ തുടരും. പക്ഷികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെണിവെച്ച് പിടിച്ചും എയര്‍ഗണ്‍ ഉപയോഗിച്ചുമാണ് ഇവയെ ഇല്ലാതാക്കാന്‍ ശ്രമം തുടരുന്നത്.
മൈനകളും കാക്കകളും കൃഷികളും മറ്റും വ്യാപകമായി നശിപ്പിക്കാറുണ്ട്. ഗോതമ്പ്, നെല്ല്, മുന്തിരി, ആപ്രിക്കോട്ട് എന്നിവയുള്‍പ്പെടെ ഈ പക്ഷികള്‍ നശിപ്പിക്കുന്നുണ്ട്. മൈനകളുടെയും കാക്കകളുടെയും ശല്യം വര്‍ധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയത്. ഒമാനില്‍ 1,60,000ലേറെ മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് പക്ഷികളുടെ മുട്ടകള്‍ മൈനകള്‍ നശിപ്പിക്കുന്നത് ജൈവവൈവിധ്യത്തിന് തന്നെ ഭീഷണിയാവുന്നുണ്ട്.
Content Highlights:second phase campaign started in oman to control mynas and crows
Comments are closed for this post.