2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രണ്ടാമതും മത വിദ്വേഷ പ്രസംഗം; ഗൂഢാലോചനയില്‍ അന്വേഷണം: പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുമെന്നും കമ്മിഷണര്‍

കൊച്ചി: രണ്ടാമതും മത വിദ്വേഷ പ്രസംഗം നടത്തിയതായി പരാതി ലഭിച്ച പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി. എന്നാല്‍ തിടുക്കപ്പെട്ടുള്ള അറസ്റ്റുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വെണ്ണലയിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂര്‍വമാണോ പരിപാടിയിലേക്ക് ക്ഷണമെന്ന് സംശയമുണ്ട്. പി.സി ജോര്‍ജിനെതിരെ നിലവില്‍ ഒരു കേസുണ്ടായിരിക്കേ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ച് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള പ്രേരണ സംഘാടകര്‍ ചെലുത്തിയോയെന്നും അന്വേഷിക്കും.
സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും. ജോര്‍ജ്ജിനെതിരെ ചുമത്തിയ 153 എ, 295 എ വകുപ്പുകള്‍ നിലനില്‍ക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.