2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്; വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയം

 

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍- 2 വിജയതീരത്തേക്ക്. ചാന്ദ്രഭ്രമണപഥത്തില്‍ ചലിക്കുന്ന മാതൃപേടകമായ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്രസഞ്ചാരമാരംഭിച്ച വിക്രം ലാന്‍ഡറിന്റെ (ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകഭാഗം) രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇപ്പോള്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ അകലെയാണുള്ളത്. ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റിയത്. ആദ്യത്തെ ദിശാക്രമീകരണം ഇന്നലെ വിജയകരമായി നടന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. ഇതിനുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. പുലര്‍ച്ചെ 1.30- 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാവും ലാന്‍ഡ് ചെയ്യുക. ഇത് നേരില്‍ വീക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ബംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെത്തും.

second deorbiting maneuver for Chandrayaan spacecraft was performed successfully

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.