2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിലപാടില്‍ ഉറച്ച് റിജില്‍, സായിപ്പിന്റെ ചെരിപ്പ് നക്കിയ സവര്‍ക്കറിന്റെ അനുയായിയല്ല ഞാന്‍, ഗാന്ധിജിയെ കൊന്നത് ആര്‍ എസ്എസ് തന്നെ, മാപ്പ് പറയില്ല

കോഴിക്കോട് : ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ തന്റെ നിലപാട് പിന്‍വലിക്കുകയോ മാപ്പ് പറയുകോ ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനാണ് വാര്‍ത്ത സമ്മേളനം വിളിച്ച് മാപ്പ് പറയണമെന്ന് ആവിശ്യപ്പെട്ട് റിജിലിന് വക്കീല്‍ നോട്ടിസ് കിട്ടിയത്. താന്‍ മാപ്പും ഒരു കോപ്പും പറയില്ലെന്നും ഞാന്‍ സായിപ്പിന്റെ ചെരിപ്പ് നക്കിയ സവര്‍ക്കറിന്റെ അനുയായിയല്ല, നാവിന്റെ ചലന ശേഷി നഷ്ടപ്പെടുന്നത് വരെ ആര്‍ എസ്എസിന് എതിരെ പോരാടുമെന്നും റിജില്‍ വ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.