2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ്.ഡി.പി.ഐ എ.കെ.ജി സെന്റര്‍ സന്ദര്‍ശനം: ‘അവര്‍ ഓഫിസിനു മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.ഡി.പി.ഐ നേതാക്കളുടെ എ.കെ.ജി സെന്റര്‍ സന്ദര്‍ശനം വ്യാജ വാര്‍ത്തയാണെന്നും അവര്‍ ഓഫിസിനു മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. എസ്.ഡി.പി.ഐക്കാര്‍ എടുത്ത ഫോട്ടോ പ്രചരിച്ചതോടെ ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയാണുണ്ടായത്. എസ്.ഡി.പിഐ നേതാക്കളെ എകെജി സെന്ററിലേക്ക് കയറ്റിവിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

എ.കെ.ജി സെന്റര്‍ ആര്‍ക്കും കയറിവരാവുന്ന സ്ഥലമാണ്. പക്ഷേ ഇതു പോലുള്ളവരെ അങ്ങോട്ട് കയറ്റി വിടാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വസ്തുതാപരമല്ലെന്ന് സി.പി.എം നേരത്തെ വിശദീകരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.