
തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിനായി പുനര്‍ജനി പദ്ധതിപ്രകാരം വിദേശ ഫണ്ട് വാങ്ങിയതിലും വിദേശ യാത്രകള്‍ നടത്തിയ സംഭവത്തിലും വി.ഡി സതീശനെതിരേ അന്വേഷണത്തിന് അനുമതിനല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഡി.കെ മുരളി, എം. സ്വരാജ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, പുനര്‍ജനി പദ്ധതിപ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രിയാണ് നിര്‍വഹിച്ചതെന്ന് വി.ഡി സതീശന് മറുപടി പറഞ്ഞു. 200 വീടുകള്‍ ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ കഴമ്പില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പിന്നീട് ഡിവിഷന് ബെഞ്ചിന്റെ മുന്നിലെത്തിയപ്പോള്‍ കേസില്‍ കഴമ്പില്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
Comments are closed for this post.