
സ്വന്തം ലേഖകന്‍
പൊന്നാനി: ഡോളര്‍ കടത്ത് വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പേരും പുറത്തുവന്ന സാഹചര്യത്തിലും ഇത്തവണയും പൊന്നാനിയില്‍ മത്സരരംഗത്ത് അദ്ദേഹമുണ്ടായേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും ശ്രീരാമകൃഷ്ണനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അതിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. സ്പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങളില്ലെങ്കിലും സഭയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സമ്മേളനം വരുന്നതുവരെ നടപടികളൊഴിവാക്കുന്നത്.
സാഹചര്യം ഇതാണെങ്കിലും പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനു തന്നെ നറുക്കു വീണേക്കും. പൊന്നാനിയില്‍ കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത് ശ്രീരാമകൃഷ്ണനാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഐ ഗ്രൂപ്പിലെ രോഹിതിനെ മത്സരിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊന്നാനിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ആരോപണങ്ങളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. അതേസമയം ആരോപണങ്ങള്‍ യു.ഡി.എഫിന് ഗുണമാകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതീക്ഷ.
Comments are closed for this post.