കോഴിക്കോട്: ഗാന്ധിറോഡില്‍ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയും മരിച്ചു. മാത്തോട്ടം സ്വദേശി നൂറുല്‍ ഹുദ (20) ആണ് മരിച്ചത്. കല്ലായി സ്വദേശി മെഹ്ഫൂത് സുല്‍ത്താന്‍ (20) രാവിലെ മരിച്ചിരുന്നു.
ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ ബസില്‍ ചെന്നിടിക്കുകയായിരുന്നു.
ബീച്ച് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ എതിര്‍ദിശയില്‍ വന്ന ബേപ്പൂര്‍ പുതിയാപ്പ സിറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ ബോഡിയില്‍ ഇടിച്ച സ്‌കൂട്ടര്‍ ബോഡി തകര്‍ത്ത് അടിഭാഗത്തു കുടുങ്ങിയ നിലയിലായിരുന്നു.
Comments are closed for this post.