2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സസ്യാഹാരികള്‍ക്കായി ഇതാ വെജിറ്റബ്ള്‍ മുട്ട

മുട്ട നോണ്‍ വെജിറ്റേറിയനാണോ അല്ലേ..ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഈ തര്‍ക്കം. ഭൂരിപക്ഷം സസ്യാഹാരികളും മുട്ട കഴിക്കാറുണ്ടെന്നതായിരുന്നു തര്‍ക്കത്തിന് കാരണം. എതായാലും സസ്യാഹാരികള്‍ ഇനി വിഷമിക്കേണ്ട. അവര്‍ക്കായി കൃത്രിമ മുട്ട ഉണ്ടാക്കിയിരിക്കുകയാണ് ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥികള്‍. ചെടികള്‍ നിന്നാണ് ഇത് ഉണ്ടാക്കിക്കുന്നത്.

താമസിയാതെ വെജിറ്റബ്ള്‍ ബീഫ്, മട്ടന്‍, ചിക്കന്‍, ടര്‍ക്കി എന്നിവയും നിര്‍മിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒറിജിനലിനോട് കിടനില്‍ക്കുന്ന രുചിയായിരിക്കും ഇവക്കെന്നും ഇവര്‍ പറയുന്നു.

ഐ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസര്‍ കാവ്യ ദശോറയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

മാംസാഹാരങ്ങളുടെ രുചിയും പ്രോട്ടീന്‍ കലവറയുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഗവേഷണത്തിനിടെ ഇതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കിയത്. സാധാരണ കാര്‍ഷിക ഉല്‍പന്നങ്ങളാണ് മുട്ട ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കൊളസ്‌ട്രോള്‍ അല്‍പം പോലും ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകതയും- കാവ്യ ദശോറ പറഞ്ഞു. പക്ഷിപ്പനി പോലുള്ള ജന്തുജന്യ രോഗങ്ങളില്‍ നിന്ന് മുക്തമാണെന്നതും ഇതിന്റെ ഗുണമാണ്.

ചെറുപയര്‍ പരിപ്പില്‍ നിന്ന് നിര്‍മിച്ച മുട്ട സപ്തംബര്‍ 21ന് വ്യാപാര ദിനത്തില്‍ ഐ.ഐ.ടിയില്‍ പ്രദര്‍ശിപ്പിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.