2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: 14 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി. ദിനോസര്‍ വിഭാഗത്തില്‍ ഏറ്റവും പൗരാണികമെന്നു കരുതുന്ന ഫോസിലുകള്‍ അര്‍ജന്റീനയിലെ പാറ്റഗോണിയ വനമേഖലയിലാണ് കണ്ടെത്തിയത്.

അര്‍ജന്റീനയിലെ ന്യൂക്യൂന്‍ പട്ടണത്തിനു തെക്കാണ് ഗവേഷണം നടന്ന പ്രദേശം. അപൂര്‍ണമായ അസ്തികൂടമാണ് ലഭിച്ചത്. ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ജീവി വര്‍ഗമെന്നു കരുതുന്ന ടിറ്റനോസറുകളില്‍ പെട്ട ‘നിന്‍ജാറ്റിറ്റാന്‍ സപറ്റായി’ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 14.5 കോടി മുതല്‍ 6.5 കോടി വരെ വര്‍ഷത്തിനിടയിലുള്ള ക്രെറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചത്. കഴുത്തുനീണ്ട, മരങ്ങള്‍ ഭക്ഷിക്കുന്ന വിഭാഗമായിരുന്നു നിന്‍ജാറ്റിറ്റനുകള്‍.

20 മീറ്ററാണ് ഈ വിഭാഗത്തിലെ ദിനോസറുകള്‍ക്ക് ശരാശരി വലിപ്പം. എന്നാല്‍, 35 മീറ്ററുകള്‍ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്നാണ് നിഗമനം. അര്‍ജന്റീനയില്‍ ഈ ഫോസില്‍ കണ്ടെത്തിയതോടെ ആദ്യ കാല ടിറ്റനോസറുകള്‍ ദക്ഷിണാര്‍ധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകര്‍ കരുതുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.