2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘വോയ്‌സ് മെസേജ് പ്രിവ്യൂ’ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ശബ്ദ സന്ദേശങ്ങള്‍ അയക്കും മുമ്പ് ഒന്ന് കേട്ടു നോക്കാം

വാട്‌സ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം പ്രിയം ശബ്ദ സന്ദേശങ്ങളാണ്. കുത്തിയിരുന്ന് സന്ദേശങ്ങള്‍ ടൈപ് ചെയ്യേണ്ട. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയാം. എന്നാല്‍ ഇതിലുണ്ടായിരുന്ന ആകെയുള്ള ഒരു പ്രയാസം അയക്കുന്നതിന് മുമ്പ് സന്ദേശങ്ങള്‍ ഒന്നുകൂടി കേട്ടു നോക്കാന്‍ പറ്റില്ലെന്നതായിരുന്നു. ഇപ്പോഴിതാ അതിനുള്ള പരിഹാരവും വന്നിരിക്കുന്നു വാട്‌സ്ആപ്പില്‍

ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിനു മുന്‍പ് കേട്ടു നോക്കാന്‍ കഴിയുന്ന ‘വോയ്‌സ് മെസേജ് പ്രിവ്യൂ’ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. അയക്കുന്നതിനു മുന്‍പ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

വോയ്‌സ് മെസേജ് പ്രിവ്യൂ എങ്ങിനെ
ആദ്യം വോയ്‌സ് ഹാന്‍ഡ്‌സ് ഫ്രീ റെക്കോര്‍ഡ് ചെയ്യുക. കഴിഞ്ഞാല്‍ സ്‌റ്റോപ് ചെയ്യുക. പിന്നീട് കേട്ട് നോക്കിയ ശേഷം സെന്റ് ചെയ്യുക. സെന്റ് ചെയ്യുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്യണമെങ്കില്‍ അതിനും സംവിധാനമുണ്ട്.

കഴിഞ്ഞ ദിവസം അറിയാത്ത ആളുകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാന്‍ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുകള്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.