2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പറക്കില്ലെങ്കിലും സൂപ്പറാണ് ബീഹാരിയുടെ ഈ ‘നാനോ’ ഹെലികോപ്റ്റര്‍ video

സൂത്രപ്പണികളിലും ചൊട്ടുവിദ്യകളിലും ഇന്ത്യക്കാരെ തോല്‍പിക്കാന്‍ ആരെങ്കിലുമുണ്ടാവുമോ. ഉണ്ടാവില്ലെന്നായിരിക്കും ഉത്തരം. ഇവിടെയിതാ ഇത്തിരി പത്രാസുള്ള ലൊട്ടുലൊടുക്കുമായൊരു വീരന്‍.

ഇന്ത്യന്‍ വാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച മോഡലായ ടാറ്റയുടെ നാനോ കാറിനെ ഹെലികോപ്റ്ററായി മാറ്റിയിരിക്കുകയാണ് ഇയാള്‍. ബീഹാറുകാരന്‍ ഗുഡ്ഡു ശര്‍മയാണ് ഈ സൂത്രക്കാരന്‍. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ പറക്കില്ല കേട്ടോ.

നാനോയെ രൂപമാറ്റം വരുത്തി ഹെലികോപ്റ്റര്‍ രൂപത്തിലാക്കിയിരിക്കുകയാണ് മെക്കാനിക്കായ ഗുഡ്ഡു ശര്‍മ. ഹെലികോപ്റ്ററിന്റെ പിറകിലെ ചിറകും ഫാനും മുകളിലെ പ്രൊപ്പല്ലറുമെല്ലാം ഗുഡ്ഡു ശര്‍മ അതേപടി ഉണ്ടാക്കിയിട്ടുണ്ട്. നാനോയുടെ എഞ്ചിനില്‍ തന്നെയാണ് ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്.

മുകളിലെയും പിന്നിലെയും ഫാനുകള്‍ കറങ്ങും. അകത്ത് കോക്പിറ്റ് ഡിസൈനുമുണ്ട് ഈ നാനോ ഹെലികോപ്റ്ററിന്. വിവാഹത്തിന് വധൂവരന്‍മാര്‍ക്ക് മാസ് എന്‍ട്രി നല്‍കാനാണ് ശര്‍മയുടെ ഈ നാനോ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. വിവാഹത്തിന് ഹോലികോപ്റ്റര്‍ ഒരു ട്രെന്‍ഡുമാണല്ലോ നാട്ടില്‍. 15,000 രൂപയാണ് വാടക. വാടക കുറവായതിനാല്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാണ് ഈ ഹോലികോപ്റ്റര്‍. നിലവില്‍ നിരവധി ബുക്കിങുകളാണ് തന്റെ നാനോ ഹെലികോപ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗുഡ്ഡു പറയുന്നു. രണ്ടു ലക്ഷം രൂപയാണ് നാനോയെ ഈ രൂപത്തിലാക്കാന്‍ ഗുഡ്ഡുവിന് ചെലവായത്.

ഇന്ത്യയില്‍ ആദ്യമായല്ല നാനോയെ ഹെലികോപ്റ്ററാക്കി രൂപമാറ്റം വരുത്തുന്നത്. 2019 ല്‍ ബീഹാറില്‍ നിന്നുതന്നെയുള്ള ചപ്ര ഇത്തരത്തില്‍ നാനോ ഉപയോഗിച്ച് ഹെലികോപ്റ്റര്‍ നിര്‍മിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.